high-courtകൊച്ചി: എം.വി. ജയരാജനെതിരായ കോടതിയലക്ഷ്യക്കേസില്‍ വിചാരണ നടപടികള്‍ക്കായി അഡ്വ. എസ്. ശ്രീകുമാറിനെ പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച മൂന്നംഗ പട്ടികയില്‍ നിന്നാണ് എസ്. ശ്രീകുമാറിനെ ഹൈക്കോടതി തിരഞ്ഞെടുത്തത്. സി.ബി.ഐയുടെ മുന്‍ അഭിഭാഷകനാണ് ശ്രീകുമാര്‍..

ജസ്റ്റിസുമാരായ വി. രാംകുമാറും പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Subscribe Us:

പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട കോടതിവിധിയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരേ ജയരാജന്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.

പാതയോരത്ത് പൊതുയോഗം പാടില്ലെന്ന ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്നും ഏതാനുംചില ശുംഭന്‍മാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാനാവില്ലെന്നുമുള്ള ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരായിരുന്നു കോടതി കേസെടുത്തത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താതെ തന്നെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.