ഒരു പ്രേതകഥയുമായി എത്തുകയാണ് വി.കെ പ്രകാശ്. പഴകാല പ്രേത ചിത്രമായ ശ്രീകൃഷ്ണപരുന്തിന് രണ്ടാം ഭാഗവുമായി വി.കെ പ്രകാശ് വീണ്ടുമെത്തുകയാണ്. ശ്രീകൃഷ്ണ പരുന്ത് അവസാനിച്ചിടത്ത് നിന്നാണ് വി.കെ പ്രകാശ് തുടങ്ങുന്നത്.

Ads By Google

ഗരുഡ പുരാണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് പ്രധാന വേഷത്തിലെത്തുന്നത്. അനൂപ് മേനോന്‍ ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

തീര്‍ത്തും വിരുദ്ധ സ്വഭാവമുള്ള രണ്ട് കഥാപാത്രങ്ങളെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ മോഹനാണ് ചിത്ത്രിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. തിരക്കഥ പാര്‍ഥന്‍ മോഹനാണ്.

മോഹന്‍ലാല്‍ നായകനായ ശ്രീകൃഷ്ണപരുന്ത് ഒരു കാലത്ത് വന്‍ ഹിറ്റായ ചിത്രമാണ്. ഗരുഡ പുരാണം ശ്രീകൃഷ്ണപരുന്തിന്റെ റീമേക്കല്ല, മറിച്ച് തുടര്‍ച്ചയാണെന്നാണ് സംവിധായകന്‍ വി.കെ.പി പറയുന്നത്.

വി.കെ.പിയുടെ ഏറ്റവും പുതിയ ചിത്രം നത്തോലി ചെറിയ മീനല്ല അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുകയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.