എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമെന്ന് കോടിയേരി
എഡിറ്റര്‍
Tuesday 11th April 2017 8:49pm


തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് ഇപ്പോഴൂം പാര്‍ട്ടി അംഗമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീജിത്തിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് കുറച്ച് നിയമവശങ്ങള്‍ ഉണ്ടെന്നും വിഷയത്തില്‍ ശ്രീജിത്തിന്റെ വിശദീകരണം തേടുമെന്നും കോടിയേരി പറഞ്ഞു.


Also read കൊല്ലത്ത് വീണ്ടുംസദാചാര ആക്രമണം; യുവാവിന ക്രൂരമായി മര്‍ദ്ദിച്ചു


ഇന്നലെയായിരുന്നു ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. പാര്‍ട്ടി-സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് നടപടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നേരത്തെ ശ്രീജിത്തിനെ പുറത്താക്കിയിട്ടില്ലെന്ന് നാദാപുരം ഏരിയാ സെക്രട്ടറി പി.പി.ചാത്തുവും പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ ചില പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നടപടിയെടുക്കാന്‍ തീരുമാനമായിട്ടില്ലെന്നുമായിരുന്നു ഏരിയാ സെക്രട്ടറി പറഞ്ഞിരുന്നത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്ന ശ്രീജിത്ത് വാര്‍ത്തയില്‍ ഏറെ ദു:ഖമുണ്ടെന്നും താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നടപടികളുണ്ടായെന്ന വാര്‍ത്തയെത്തുടര്‍ന്ന് ദേശാഭിമാനിയിലെ ജോലിയും ശ്രീജിത്ത് രാജി വെച്ചിരുന്നു.

Advertisement