ലക്‌നൗ : ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹസമിതി അംഗം അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. ഇക്കാര്യം പരാമര്‍ശിച്ച് ശ്രീധരന്‍പിള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണുണ്ടായിന്നത്‌ . എന്നാല്‍ ഈ ഘടകങ്ങളെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സംസ്ഥാനനേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായത് കനത്ത തിരിച്ചടിയാണ്. 2006ലെ തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് ഇതിനു മുമ്പ് ഇതുപോലൊരു തിരിച്ചടിയേറ്റത്. ബി.ജി.പിയിലെ ഗ്രൂപ്പുകളിയായിരുന്നു അതിന് കാരണമെന്നും കത്തില്‍ ശ്രീധരന്‍പിള്ള സൂചിപ്പിച്ചു.

അതിനിടെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനും ബി.ജെ.പിയുടെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിനുമായി പാര്‍ട്ടി ദേശീയഘടകത്തിന്റെ ദ്വിദിന സമ്മേളനം ഇന്നലെ ലക്‌നൗവില്‍ ആരംഭിച്ചു.