തിരുവനന്തപുരം: മാറാട് കലാപം ചര്‍ച്ചകളിലൂടെ പരിഹരിച്ചതായി താന്‍ അവകാശപ്പെട്ടിട്ടില്ലെന്ന് ശ്രീധരന്‍പിള്ള. ഹിന്ദു-മുസ്‌ലീം സംഘടനകള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌തെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കലാപവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. സി.ബി.ഐ നിലപാടുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലോ കോടതിവിധിയിലോ പങ്കാളിയല്ല. പൊതുസമൂഹത്തില്‍ താന്‍ ഇടപഴകുന്നതില്‍ അരിശം പൂണ്ടവരാണ് തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.