കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും അടങ്ങുന്ന സംഘം തന്നെ ആസൂത്രിതമായി വേട്ടയാടന്‍ ശ്രമിക്കുന്നുവെന്ന് പി. എസ്. ശ്രീധരന്‍ പിള്ള. മാറാട് കേസുമായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറാട് കേസന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വ്യക്തി വൈരാഗ്യം തീര്‍ത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. സി. ബി. ഐ അന്വേഷണം അട്ടിമറിക്കാന്‍ താന്‍ ശ്രമിച്ചുവെന്നത് അപവാദ പ്രചരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.