എഡിറ്റര്‍
എഡിറ്റര്‍
ശ്രീബാല കെ. മേനോന്‍ സ്വതന്ത്ര സംവിധായകയാവുന്നു
എഡിറ്റര്‍
Friday 10th January 2014 5:12pm

sreebala.k.menon

മലയാള സിനിമ സംവിധാനത്തിലെ സ്ത്രീ സാന്നിധ്യങ്ങളായ അഞ്ജലി മേനോനും രേവതി എസ്. വര്‍മയ്ക്കും ശേഷം അസോസിയേറ്റ് ഡയറക്
റായ ശ്രീബാല കെ. മേനോനും സംവിധാന രംഗത്തേക്ക്.

സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലും ശ്രീബാല അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

ശ്രീബാല തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ശ്രീനിവാസന്‍, സുഹാസിനി എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

സമീര്‍ താഹിറാണ്  ക്യാമറ കൈകാര്യം ചെയ്യുക. മികച്ച സംവിധായകനെന്ന് പേരെടുത്തു കഴിഞ്ഞതിന് ശേഷം വീണ്ടും ക്യാമറയുടെ പുറകിലേക്ക് നീങ്ങുകയാണ് സമീര്‍ ഈ ചിത്രത്തിലൂടെ.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശ്രീബാല ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് അസോസിയേറ്റ് ഡയറക്ടറാവുന്നത്.

2005 ല്‍ ശ്രീബാലയുടെ 19 കനാല്‍ റോഡ് എന്ന പുസ്തകത്തിന്  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ഏതാനും ഷോര്‍ട്ട് ഫിലിമുകളും ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Advertisement