തിരിവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ അമൂല്യ നിധി ശേഖരത്തിന്റെ രണ്ടാംഘട്ട മൂല്യ നിര്‍ണയത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്നും മൂല്യനിര്‍ണയത്തിനായി സുപ്രീം കോടതി നിയമിച്ച വിദഗ്ദ സമിതി ചെയര്‍മാന്‍ സി.വി.ആനന്ദബോസ്.

പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചു. മൂല്യ നിര്‍ണയ സമിതിയില്‍ ആരൊക്കെ വേണമെന്നത് സംബന്ധിച്ചും ധാരണയായിട്ടുണ്ടെന്നും ആനന്ദബോസ് അറിയിച്ചു.

നിധി ശേഖരത്തിന്റെ കണക്കെടുപ്പ് സംബന്ധിച്ച് വിദഗ്ദ സമിതി തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട്് സമര്‍പ്പിച്ചിരുന്നു. ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മൂല്യനിര്‍ണയത്തിന് ഒരുവര്‍ഷത്തെ സമയം അനുവദിക്കണമെന്നും തിരുവനന്തപുരത്ത് സമിതിക്ക് ഓഫീസ് വേണമെന്നും റിപ്പോര്‍ട്ടില്‍ സമിതി കോടതിയോട് ആവശ്യമുന്നയിച്ചിരുന്നു.

കൂടാതെ മൂല്യനിര്‍ണയത്തിന് രണ്ട് കോടി 80 ലക്ഷം രൂപ മാറ്റിവെക്കണം, ഈ തുക ക്ഷേത്രം നല്‍കിയില്ലെങ്കില്‍ സംസഥാന സര്‍ക്കാര്‍ നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.