ഫസല്‍ സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന് പുതുമുഖ നായിക. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് ഫഹദ് ഫാസിലിന്റെ നായികയായി വെള്ളിത്തിരയിലേക്ക് കടന്ന് വരുന്നത്. ഫസല്‍ എന്ന നവാഗതനാണ് സംവിധാനവും തിരക്കഥയും നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയും അയ്യര്‍ ഇന്‍ പാക്കിസ്ഥാന് ഉണ്ട്.

Ads By Google

Subscribe Us:

സിനിമയില്‍ അഭിനയിക്കാന്‍ മുന്‍പും നിരവധി അവസരങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അഛന് താത്പര്യമില്ലാത്തതിനാലാണ് വരാതിരുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു. അതേസമയം സ്‌കൂള്‍ കലോത്സവത്തില്‍ പലവട്ടം കലാതിലകപട്ടമണഞ്ഞിട്ടുണ്ട് ഈ സുന്ദരി.

അടുത്തമാസം അവസാനം സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും എന്നാണ് സൂചന. അതിനുള്ള പ്രാരംഭ നടപടികള്‍ കൊച്ചിയില്‍ തുടങ്ങിയിട്ടുണ്ട്.

സുനിത പ്രൊഡക്ഷന്റെ ബാനറില്‍ അരോമ മണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനങ്ങള്‍ ഒരുക്കുന്നത് സന്തോഷ് വര്‍മ്മയും സംഗീത സംവിധാനം എം.ജയചന്ദ്രനുമാണ്. സനുഷ, ടിനിടോം, കലാഭവന്‍ നവാസ് എന്നിവരാണ് അയ്യര്‍ ഇന്‍ പാക്കിസ്ഥാനിലെ  മറ്റു താരങ്ങള്‍.

ഏഷ്യാനെറ്റ് പ്ലസില്‍ ‘ഇസൈ മഴൈ’, പ്ലസ് ഇവന്റ്‌സ് എന്നീ പരിപാടികളുടെ അവതാരകയാണ് ശ്രീലക്ഷമി ഇപ്പോള്‍.