മുബൈ: ഇംഗണ്ടിനെതിരായ ഏകദിന, ട്വന്റി-ട്വന്റി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ചെന്നൈയില്‍ ചേരുന്ന യോഗത്തിലാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീകാന്ത് ചെയര്‍മാനായ സെലക്ഷന്‍ കമ്മറ്റി ടീമിനെ തെരഞ്ഞെടുക്കുക.

പരിക്കേറ്റ് നാട്ടിലേക്ക് തിരിച്ച ഹര്‍ഭജന് പകരം തമിഴ്‌നാടിന്റെ ആര്‍ അശ്വിന്‍ ടീമിലിടം കണ്ടെത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര മത്സര പരിചയം കുറവാണെങ്കിലും ഐപിഎല്‍ മത്സരങ്ങളില്‍ പുറത്തെടുത്ത മികച്ച ഫോം ടീമിലിടം കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

ആഗസ്റ്റ് 31 ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇംഗ്ലണ്ടിനെതിരായ ഏക ട്വന്റി-ട്വന്റി മത്സരം. തുടര്‍ന്ന സെപ്റ്റംബര്‍ 3 മുതല്‍ 16 വവരെയാണ് ഏകദിന മത്സരങ്ങള്‍. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിന് വേദിയാവുന്നത് ചെസ്റ്റര്‍ലെ സ്ട്രീറ്റാണ്.