ചെന്നൈ: ഇംഗണ്ടിനെതിരായ ഏകദിന, ട്വന്റിട്വന്റി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി പോസര്‍ ശ്രീശാന്തും ഹര്‍ഭജനും ടീമിലിടം കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ ദ്രാവിഡ് ഏകദിന ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ യുവരാജ് സിംഗിനെയും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട.വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ രോഹിത് ശര്‍മ്മയും 16 അംഗ ടീമില്‍ തിരിച്ചെത്തി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീകാന്തിന്റെ അധ്യക്ഷതയില്‍ ചെന്നൈയില്‍ ചേര്‍ന്ന അഞ്ചംഗ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ടീം: മഹേന്ദ്രസിങ് ധോണി, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, ആര്‍. അശ്വിന്‍, പ്രവീണ്‍ കുമാര്‍, മുനാഫ് പട്ടേല്‍, ഇഷാന്ത് ശര്‍മ, വിനയ് കുമാര്‍, അമിത് മിശ്ര, പാര്‍ഥിവ് പട്ടേല്‍.

ഹര്‍ഭജന് പകരം തമിഴ്‌നാടിന്റെ ആര്‍ അശ്വിന്‍ ടീമിലിടം കണ്ടെത്തി. അന്താരാഷ്ട്ര മത്സര പരിചയം കുറവാണെങ്കിലും ഐപിഎല്‍ മത്സരങ്ങളില്‍ പുറത്തെടുത്ത മികച്ച ഫോമാണ് ടീമിലിടം കണ്ടെത്താന്‍ അശ്വിനെ സഹായിച്ചത്.

വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ രോഹിത് ശര്‍മ്മയും 16 അംഗ ടീമില്‍ തിരിച്ചെത്തി. പര്ചയസമ്പത്തും ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ പുറത്തെടുത്ത മികച്ച പ്രടനവുമാണ് നീണ്ട ഇടവേളക്ക് ശേഷം ടീമിലെത്താന് ദ്രാവിഡിനെ സഹായിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2009 ലാണ് ദ്രാവിഡ് അവസാനമായി ഏകദിന മല്‍സരം കളിച്ചത്.

ആഗസ്റ്റ് 31 ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇംഗ്ലണ്ടിനെതിരായ ഏക ട്വന്റിട്വന്റി മത്സരം. തുടര്‍ന്ന സെപ്റ്റംബര്‍ 3 മുതല്‍ 16 വവരെയാണ് ഏകദിന മത്സരങ്ങള്‍. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിന് വേദിയാവുന്നത് ചെസ്റ്റര്‍ലെ സ്ട്രീറ്റാണ്.