കോട്ടയം: ചാരക്കേസ് ചാരമാവാന്‍താന്‍ അനുവദിക്കില്ലെന്ന് എം.എല്‍.എ കെ. മുരളീധരന്‍. ചാരക്കേസില്‍ സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു .

Ads By Google

ചീഫ് സെക്രട്ടറിയാണ് പുനരന്വേഷണം വേണ്ടെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇതിനുമുകളില്‍ വരുമെന്ന് കരുതുന്നില്ലെന്നും മുരളീധരന്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചാരക്കേസ് ചാരമാകില്ലെന്നും പാര്‍ട്ടി വിലക്കുന്നതുവരെ ഉന്നതതല അന്വേഷണ ആവശ്യവുമായി മുന്നോട്ടുപോകുമെന്നും മുരളി വ്യക്തമാക്കി. കേസിന്റെ സമയത്ത് കെ. കരുണാകരന് എന്‍.എസ്.എസ് നല്‍കിയ പിന്തുണ വളരെയധികം വിലമതിക്കുന്നെന്നും മുരളി പറഞ്ഞു.

കോണ്‍ഗ്രസ് പുനസംഘടന മുന്നില്‍ കണ്ടാണ് നേതാക്കളാരും പ്രതികരിക്കാത്തതെന്നും തന്റെ കൂടെ നില്‍ക്കാന്‍ നിരവധി പ്രവര്‍ത്തകരുണ്ടെന്നും മുരളി വ്യക്തമാക്കി.