മുബൈ: ബോംബെ ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സ് 513.19 പോയന്റും നിഫ്റ്റി 151.25 പോയന്റും ഉയര്‍ന്നു. സെന്‍സെക്‌സ് 18240.68 പോയിന്റിലാണ് ഇന്നത്തെ വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റി 5471.25 ല്‍ ക്ലോസ് ചെയ്തു.

ഇന്ധനവില ഉയരുമെന്ന റിപ്പോര്‍ട്ട് വിപണിയെ ചെറുതായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം നഷ്ടം നേരിട്ട മെറ്റല്‍ , റിയല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ വന്‍ നേട്ടമാണ് കൊയ്തത്. മിക്ക ഓഹരികളും ലാഭത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്.

Subscribe Us:

റിലയന്‍സ് , എൈ ടി സി , എസ്സ് ബി ഐ , ഐ സി ഐ സി ഐ ബാങ്ക് , എച്ച് ഡി എഫ് സി , ഇന്‍ഫോസിസ് , ടാറ്റാ സ്റ്റീല്‍ , എല്‍ & ടി തുടങ്ങിയവയുടെ ഓഹരികള്‍ ഗണ്യമായ നേട്ടമുണ്ടാക്കി.