എഡിറ്റര്‍
എഡിറ്റര്‍
ഉള്ളിത്തണ്ട്-തക്കാളി കറി
എഡിറ്റര്‍
Monday 21st July 2014 5:53pm

curr

ഉള്ളിത്തണ്ടും തക്കാളിയും ചേര്‍ത്ത് തയ്യാറാക്കാം സ്വാദിഷ്ഠമായ ഒരു കറി. ചപ്പാത്തി, റൊട്ടി, ചോറ് എന്നിവയോടൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പറ്റിയ രുചിയേറിയ കറി ഉള്ളിത്തണ്ട്-തക്കാളി കറി.

ആവശ്യമുള്ള സാധനങ്ങള്‍:

1. ഉള്ളിത്തണ്ട്- ഒരു ചെറിയ കെട്ട്
2. തക്കാളി- രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
3. തേങ്ങ ചിരവിയത്- അര കപ്പ്
4. ജീരകം- ഒരു ടീസ്പൂണ്‍
5. സാമ്പാര്‍ പൊടി- 3 ടീസ്പൂണ്‍
6. കടുക്- അര ടീസ്പൂണ്‍
7. കായം- ഒരു നുള്ള്
8. മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
9. കറിവേപ്പില- ഒരു തണ്ട്
10. പുളി പിഴിഞ്ഞത്- ഒരു ടേബിള്‍സ്പൂണ്‍
11. ശര്‍ക്കര പൊടിച്ചത്-  2 ടീസ്പൂണ്‍
12. എണ്ണ- ആവശ്യത്തിന്
13. ഉപ്പ്- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

തേങ്ങയും ജീരകവും സാമ്പാര്‍ പൊടിയും കൂടി ഒരുമിച്ച് അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക .അതിലേക്ക് കായം ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച ഉള്ളിത്തണ്ടും തക്കാളിയും ചേര്‍ത്തിളക്കുക. ഉള്ളിത്തണ്ട് നന്നായി വേവുന്നത്് വരെ ഇളക്കുക. ഇതിലേക്ക് അരച്ച് വെച്ച തേങ്ങാക്കൂട്ടും മഞ്ഞള്‍പൊടിയും പുളി പിഴിഞ്ഞതും ശര്‍ക്കരയും ചേര്‍ക്കുക. ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക. ചെറിയ തീയില്‍ തിളച്ചശേഷം വാങ്ങിവെക്കാം.

Advertisement