Categories

സ്വത്ത് വിവരം: സുപ്രീം കോടതി അപ്പീല്‍ നല്‍കി

supreme-court_

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

സുപ്രീം കോടതിയുടെ ഇതു സംബന്ധിച്ച നിലപാട് ഇതിനകം വിവാദമായിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നത് പൊതുപദവിയാണെന്നും അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് സപ്തംബര്‍ രണ്ടിന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി. എന്നാല്‍ ചീഫ് ജസ്റ്റിസ്സിന്റെ പദവി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന നിലപാടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌നന്‍േറത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.