ഇനി ഗൂഗിള്‍ മാപ് വഴി ട്രെയിനുകളുടെ സമയവും സ്ഥലവും എല്ലാം കൃത്യമായി അറിയാം. റെയില്‍ റഡാര്‍ എന്നാണ് പദ്ധതിയുടെ പേര്‌. ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം സര്‍വീസ് നടത്തുന്ന 10,000ത്തില്‍ 6500 ട്രെയിനുകളുടെ സമയവും സ്ഥലവുമാണ് ഗൂഗില്‍ മാപ്പ് വഴി അറിയാന്‍ കഴിയുക.

Ads By Google

Subscribe Us:

റെയില്‍വേ വെബ്‌സൈറ്റായ ട്രെയിന്‍ എന്‍ക്വയറി ഡോട്ട്‌കോം വഴി ഇനി ഈ സേവനവും പ്രയോജനപ്പെടുത്താമെന്നാണ് പറയുന്നത്.  സമയത്തിന് ഓടുന്ന ട്രെയിനുകള്‍ നീലയിലും അല്ലാത്തവ ചുവപ്പിലും രേഖപ്പെടുത്തിയിരിക്കും.

ആവശ്യമുള്ള ട്രെയിനിന്റെ പേരില്‍ ക്‌ളിക് ചെയ്താല്‍, ഒരു മാപ്പില്‍ എന്നപോലെ ട്രെയിനിന്റെ യാത്ര കാണാം. ഇപ്പോള്‍ എവിടെയെത്തുമെന്നും ഇടക്ക് എത്ര സ്‌റ്റേഷനുകള്‍ ഉണ്ടെന്നും എല്ലാം മാപ്പ് വ്യക്തമാക്കും.

ട്രെയിന്‍ നമ്പറും പേരുമൊക്കെ ഓര്‍ക്കുന്നില്ലെങ്കില്‍ പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലനാമങ്ങള്‍ ടൈപ്‌ചെയ്താല്‍ ഇതുവഴി ഓടുന്ന മുഴുവന്‍ ട്രെയിനുകളുടെയും വിവരം ലഭിക്കും.

ഇനി ട്രെയിനിന്റെ സമയവും എത്തിയ സ്റ്റേഷനുമറിയാതെ യാത്രക്കാര്‍ കഷ്ടപ്പെടെണ്ടെന്നാണ് ഗൂഗില്‍ മാപ് പറയുന്നത്.