ഭുവനേശ്വര്‍: കായികത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ്. പാക്കിസ്ഥാന്‍ വിമന്‍സ് ക്രിക്കറ്റ് ടീമാണ് കായിക രംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

Ads By Google

ഐ.സി.സി വിമന്‍സ് വേള്‍ഡ് കപ്പില്‍ പാക്കിസ്ഥാന്‍ ടീം പങ്കെടുക്കുന്നതില്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പാക് താരങ്ങള്‍ ഇക്കാര്യം പറഞ്ഞത്.

ഗ്രൂപ്പ് ബി മത്സരങ്ങള്‍ മുംബൈയില്‍ നിന്നും കട്ടക്കിലേക്ക് ഐ.സി.സി മാറ്റിയത് അവസാനമിനുട്ടിലായിരുന്നു. ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും അത് കളിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുമെന്നും താരങ്ങള്‍ പറയുന്നു.

വേള്‍ഡ് കപ്പ് മത്സരരത്തിനായി ടീം നന്നായി അധ്വാനിച്ചിട്ടുണ്ടെന്നും മത്സരങ്ങള്‍ അതിന്റെ മുറയ്ക്ക് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പാക് താരങ്ങള്‍ ആവശ്യപ്പെടുന്നു.