എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുമായി കായിക മന്ത്രാലയം
എഡിറ്റര്‍
Sunday 23rd June 2013 3:23pm

Sports-ministry

ന്യൂദല്‍ഹി: ലൈംഗികാരോപണക്കേസുകളില്‍ കായിക മന്ത്രാലയം നിലപാട് കര്‍ക്കശമാക്കുന്നു. ലൈംഗികാതിക്രമ പരാതിയുമായി എത്തിയ വനിതാ ഷൂട്ടറുടെ പരാതിയെ തുടര്‍ന്നാണ് കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചത്.

സ്വന്തം ടീമിലെ രണ്ട് പേര്‍ക്കെതിരെയാണ് വനിതാ ഷൂട്ടര്‍ പരാതി നല്‍കിയിരിക്കുന്നത്. ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Ads By Google

ഇന്ത്യയിലെ കായിക മന്ത്രാലയം ലൈംഗികാരോപണങ്ങളില്‍ കടുത്ത നിലാപട് സ്വീകരിക്കുമെന്നും അത്തരം സംഭവങ്ങളില്‍ നിന്ന് കായിക രംഗത്തെ മാറ്റിനിര്‍ത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും കായിക മന്ത്രാലയം പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ജൂണ്‍ 10നാണ് വനിത ഷൂട്ടര്‍ കായിക മന്ത്രാലയത്തിന് പരാതി നല്‍കിയത്. ഈ മാസം ജര്‍മനിയില്‍ നടക്കുന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷൂട്ടിങ് മത്സരത്തിലേക്ക് ഈ പെണ്‍കുട്ടിയേയും തിരഞ്ഞെടുത്തിരുന്നു.

Advertisement