എഡിറ്റര്‍
എഡിറ്റര്‍
സ്‌പോര്‍ട്-ഉത്തേജക പാനീയങ്ങള്‍ പല്ലിനെ നശിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 3rd May 2012 4:08pm

വാഷിംഗ്ടണ്‍: സ്‌പോര്‍ട്‌സ് പാനീയങ്ങളും ഉത്തേജക പാനിയങ്ങളും പല്ലിനെ നശിപ്പിക്കുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. പാനീയങ്ങളിലടങ്ങിയിട്ടുള്ള ആസിഡാണ് പല്ലിനെ നശിപ്പിക്കുന്നത്. പല്ലിന് തിളക്കമേക്കുന്ന ഉപരി തലത്തിലെ എറോഡ് എന്ന ഇനാമലിനെയാണ് ആസിഡ് ഇല്ലാതാക്കുക. ഇതിന്ന് ഏറ്റവും കൂടുതലായി കൗമാരക്കാര്‍ക്കിടയിലാണ് കണ്ടുവരുന്നത്. സ്‌പോര്‍ട്‌സ് പാനീയങ്ങളെക്കാള്‍ രണ്ട് മടങ്ങ് അധികമാണ് ഉത്തേജക പാനീയങ്ങളിലുള്ള ആസിഡിന്റെ ശക്തി.

ചെറുപ്പക്കാരും കൗമാര പ്രായക്കാരുമാണ് സ്‌പോര്‍ട്‌സ് പാനീയങ്ങളും ഉത്തേജക പാനീയങ്ങളും ഉപയോഗിക്കുന്നതില്‍ മുന്നില്‍. തങ്ങളുടെ കായിക ശേഷി മെച്ചപ്പെടുമെന്ന ധാരണയിലാണ് ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അതവരുടെ പല്ലിനെ നശിപ്പിക്കുമെന്ന സത്യം വളരെ വൈകിയാണ് മനസിലാക്കാറുള്ളതെന്ന് ഡോ. പൂനം ജെയ്ന്‍ പറഞ്ഞു.

പാനീയങ്ങളിലടങ്ങിയ ആസിഡിന്റെ കരുത്ത് പരിശോധിക്കാനായി ഗവേഷകര്‍ ഓരോ പാനീയങ്ങളിലും പല്ലിന്റെ ഇനാമല്‍ 15 മിനിറ്റ് വച്ചു നോക്കി. ശേഷം അതിനെ കൃതൃമ ഉമിനീര്‍ അടങ്ങിയ പാത്രത്തില്‍ സൂക്ഷിച്ചു. ഇങ്ങനെ ഒരു ദിവസത്തില്‍ നാല് തവണ ചെയ്തു. അഞ്ചാമത്തെ ദിവസം ഇനാമല്‍ മുഴുവനായും നശിച്ചതായാണ് ഗവേഷകര്‍ക്ക് കാണാന്‍ സാധിച്ചത്. അമേരിക്കയിലെ മിക്ക ചെറുപ്പക്കാരും ഒരു ദിവസത്തില്‍ ചുരുങ്ങിയത് നാല് തവണ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുമെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ മിക്കവരുടെയും പല്ല് നശിക്കുന്നതിന് കാരണം ഇത്തരം പാനീയങ്ങളുടെ ഉപയോഗം തന്നെയാണെന്ന് ഗവേഷകരുടെ പരീക്ഷണം തെളിയിച്ചതായും ഡോ. ജെയ്ന്‍ പറയുന്നു.

കൗമാരക്കാര്‍ പല്ലിന്റെ ഇത്തരം പ്രശ്‌നങ്ങളുമായി ദിനം പ്രതി തന്റെ ഓഫീസില്‍ എത്താറുണ്ടെന്ന് ഡോ. ജനിഫര്‍ ബോണ്‍ പറയുന്നു. അക്കാഡമി ഓഫ് ജനറല്‍ ഡെന്‍സിറ്റി നടത്തിയ ഗവേഷണത്തിലാണ് പാനീയങ്ങളുടെ ദൂഷ്യഫലങ്ങള്‍ പുറം ലോകമറിഞ്ഞത്.

 

Malayalam News

Kerala News in English

Advertisement