എഡിറ്റര്‍
എഡിറ്റര്‍
കായികതാരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തുറക്കും: സഹാറ
എഡിറ്റര്‍
Tuesday 14th August 2012 9:42am

ന്യൂദല്‍ഹി: ഇന്ത്യയിലെ കായിക താരങ്ങള്‍ക്ക് അവരുടെ കായികക്ഷമത വളര്‍ത്താനായി വിപുലമായ പരിശീലന സൗകര്യം ഒരുക്കുമെന്ന് സഹാറ. താരങ്ങളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗാമായി അതത് സംഘടനകള്‍ക്ക് പണം നല്‍കുന്നത് ഗുണകരമല്ലെന്നും സഹാറ ഇന്ത്യ പരിവാര്‍ ചെയര്‍മാന്‍ സുബ്രത റോയി പറഞ്ഞു.

Ads By Google

സംഘടനകള്‍ക്ക് പണം നല്‍കുന്നതില്‍ കാര്യമില്ല. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് വിപുലമായ പരിശീലന സൗകര്യങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന കായിക പ്രതിഭകള്‍ക്ക് കോംപ്ലക്‌സില്‍ താമസിച്ച്‌ പരിശീലനം നടത്താനുള്ള സൗകര്യം ലഭ്യമാക്കും. താരങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ മികച്ച പരിശീലനം തന്നെയാവം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് വഴി നല്‍കുക. കായിക സംഘടനാ ഭാരവാഹികളുടെ യാത്രാച്ചെലവ് കുറച്ചാല്‍ത്തന്നെ താരങ്ങളുടെ പരിശീലനത്തിന്‌ മതിയായ പണം ലഭിക്കും.

കഴിഞ്ഞ ഒളിമ്പിക്‌സിനേക്കാള്‍ മെഡലുകള്‍ ഇത്തവണ നേടാനായത് കഠിനമായ പരിശീലനം മൂലമാണെന്നും മികച്ച പരിശീലനം വഴി താരങ്ങള്‍ക്ക് ഇനിയും ഏറെ മെഡലുകള്‍ ഇന്ത്യയ്ക്കായി കൊണ്ടുവരാന്‍ കഴിയുമെന്നും സുബ്രത റോയി പറഞ്ഞു.

Advertisement