മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. 34ാം റാങ്കുകാരനായ അമേരിക്കന്‍ താരം ആന്റി റോഡിക്കാണ് മൂന്നാം റൗണ്ടില്‍ ഫെഡററെ ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍(7-6, 1-6, 6-4) അട്ടിമറിച്ചത്.

ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നു കിരീടങ്ങള്‍ നേടിയ ഫെഡററുടെ അപരാജിത കുതിപ്പിന് കൂടിയാണ് റോഡിക് കടിഞ്ഞാണിട്ടത്. 2005ലും 2006ലും ഇവിടെ ചാമ്പ്യനായിരുന്നു ഫെഡറര്‍. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഫെഡറര്‍.

നവാക് ദ്യോക്കോവിച്ച്, ഡേവിഡ് ഫെററര്‍, മാര്‍ഡി ഫിഷ്, ജുവാന്‍ ദെല്‍പെട്രോ എന്നിവരും നാലാം റൗണ്ടില്‍ നടന്നു. പുരുഷ ഡബിള്‍സില്‍ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

സ്‌പെയിനിന്റെ റാഫേല്‍ നദാല്‍-മാര്‍സല്‍ ഗ്രാനൊലേര്‍സ് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-3 മറ്റൊരു മത്സരത്തില്‍ ഇന്‍ഡോ ചെക് ജോഡികളായ ലിയാണ്ടര്‍ പേസ്- റഡെക് സ്റ്റെപാനക് സഖ്യം ഫ്‌ളമിംഗ്- ഹച്ചിന്‍ സഖ്യത്തെ കീഴടക്കി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

Malayalam News

Kerala News in English