എഡിറ്റര്‍
എഡിറ്റര്‍
വാതുവെപ്പ്: പോലീസും കോടതിയും നേര്‍ക്കുനേര്‍
എഡിറ്റര്‍
Friday 14th June 2013 9:59am

supreme-court

  ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.

ദല്‍ഹി പോലീസ് എന്തുകൊണ്ട് മുംബൈയില്‍ പോയി അറസ്റ്റുചെയ്തുവെന്ന് സുപ്രീംകോടതി ചോദിച്ചു. ഒത്തുകളിക്കാരെയും വാതുവെപ്പുകാരെയും അറസ്റ്റ് ചെയ്യുന്നതിന് ദല്‍ഹി പോലീസ് മുംബൈയില്‍ പോയതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.

ഇരു പോലീസും കേസ് അന്വേഷിക്കുന്നതുകൊണ്ട് മാത്രം ഒരാളുടെ അധികാര പരിധിയിലേക്ക് കടന്നു കയറുന്നുവെന്ന് കരുതേണ്ടതില്ലെന്നും കോടതി പറഞ്ഞു.

Ads By Google

മുംബൈ പോലീസുമായി പരസ്പര ധാരണ ഉണ്ടായില്ലെന്ന ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. കേസ് അന്വേഷിക്കുമ്പോള്‍ പരസ്പര ധാരണയോട്കൂടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണം.

ഒരാളുടെ അധികാര പരിധിയിലേക്ക് മറ്റൊരാള്‍ കടന്നുകയറുന്നുവെന്ന് തോന്നേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.  ജൂലൈ 23 ന് ഹരജി സുപ്രീം കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസം ശ്രീശാന്തിനും അങ്കിത് ചവാനും ജാമ്യം നല്‍കിയതിനെതിരെ ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ രംഗത്തെത്തിയിരുന്നു. മക്കോക്ക ചുമത്തിയതിന് ശേഷവും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും കോടതി എന്ത് അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചതെന്ന് ഇദ്ദേഹം ചോദിച്ചിരുന്നു.

ജൂണ്‍ പത്തിന് ജാമ്യം അനുവദിച്ചതിനെതിരെ മേല്‍ കോടതിയിയെ സമീപിക്കുമെന്നും നീരജ് കുമാര്‍ പറഞ്ഞു. ദാവൂദ് ഇബ്രാഹിമുമായി ശ്രീശാന്തിനും ചവാനും ബന്ധമുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടതാണ്.

ഈ സാഹചര്യത്തിലാണ് മക്കോക്ക ചുമത്തിയത്. മക്കോക്ക ചുമത്തുന്ന ഒരു കേസിലും ജാമ്യം അനുവദിക്കാന്‍ വകുപ്പില്ലെന്നും അദ്ദേഹം പറയുന്നു.

Advertisement