Categories

പുതിയ സ്‌പ്ലെന്‍ഡര്‍ ബുക്ക് ചെയ്യാം

splender.

ഹീറോ മോട്ടോ കോര്‍പ്പിന്റെ പുതിയ കമ്യൂട്ടര്‍ ബൈക്കായ സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടിന്റെ ബുക്കിങ് ആരംഭിച്ചു. 44,750 രൂപയാണ് പുണെ എക്‌സ്ഷോറൂം വില.

ജനുവരി 29 ന് ഔപചാരികമായി വിപണിയിലെത്തുന്ന ബൈക്കിന് നിലവിലുള്ള സ്‌പ്ലെന്‍ഡറിന്റെ മുന്തിയ വകഭേദത്തെക്കാള്‍ രണ്ടായിരം രൂപയോളം അധികമാണ് വില.

അധിക ഇന്ധനക്ഷമത ഉറപ്പാക്കുന്ന ഐഡില്‍ സ്‌റ്റോപ്  സ്റ്റാര്‍ട്ട് സിസ്റ്റം (ഐത്രിഎസ്) ആണ് സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടിലെ സവിശേഷത.

നിശ്ചിത സമയത്തിലേറെ വാഹനം ചലനരഹിതമായി തുടര്‍ന്നാല്‍ എന്‍ജിന്‍ സ്വയം ഓഫാകും.

യാത്ര തുടരേണ്ട സമയത്ത് ആക്‌സിലറേറ്റര്‍ പ്രയോഗിച്ചാല്‍ മതി, വണ്ടി സ്റ്റാര്‍ട്ടാകും.ബോഡി പാനലുകള്‍ , പെയിന്റ് , ഗ്രാഫിക്‌സ് , ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയിലും മാറ്റങ്ങളുണ്ട്. കറുത്ത അലോയ് വീലുകളും ട്യൂബ് രഹിത ടയറുകളുമുള്ള ബൈക്കിന് ഡ്രം ബ്രേക്കാണുള്ളത്.

കിക്ക്, ഇലക്ട്രിക് സ്റ്റാര്‍ട്ട് വകഭേദങ്ങളുള്ള എത്തുന്ന ബൈക്കിന് കരുത്തേകുന്നത് ദശകങ്ങളായി സ്‌പ്ലെന്‍ഡറില്‍ മികവു തെളിയിച്ച 97.2 സി സി എന്‍ജിനാണ്. സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് 7.7 ബിഎച്ച്പി  8.04 എന്‍എം ആണ് ശേഷി.

Autobeatz

Tagged with: