എഡിറ്റര്‍
എഡിറ്റര്‍
പീഡന കേസില്‍ കാഷ്മീരില്‍ ആള്‍ദൈവം അറസ്റ്റില്‍
എഡിറ്റര്‍
Wednesday 22nd May 2013 7:34pm

sexual-assualt

ശ്രീനഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാഷ്മീരില്‍ ആള്‍ ദൈവം അറസ്റ്റില്‍. ജമ്മു കാഷ്മീരിലെ ബദ്ഗാം ജില്ലയിലാണ്
പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആള്‍ ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
Ads By Google

ഇയാള്‍ സ്വന്തമായി നടത്തി കൊണ്ടിരുന്ന സ്ഥാപനത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെയാണ്  ഗുല്‍സാര്‍ അഹമ്മദ് ബട്ട് എന്ന ആള്‍ ദൈവം പീഡിപ്പിച്ചത്.

മതപാഠങ്ങള്‍ പഠിക്കാനായി ആള്‍ ദൈവം നടത്തുന്ന സ്ഥാപനത്തിലെത്തിയ തങ്ങളെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന്  അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സ്ഥാപനം കാശ്മീരിലെ ബദ്ഗാം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതപഠനം പഠിപ്പിക്കാനെന്ന പേരിലാണ് ആള്‍ ദൈവം സ്ഥാപനം തുടങ്ങിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള അവസരവും ആള്‍ ദൈവം ഇവിടെ ഒരുക്കി കൊടുത്തിരുന്നു. സ്ഥാപനത്തിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Advertisement