എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ മാനഭംഗക്കേസില്‍ പ്രതിയായ സ്വാമി ഇന്ത്യയിലേക്ക് കടന്നു
എഡിറ്റര്‍
Thursday 27th September 2012 9:21am

ഹൂസ്റ്റണ്‍: കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ട സ്വാമി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി സൂചന. 83 കാരനായ പ്രകാശാനന്ദ് സരസ്വതിയാണ് ഇന്ത്യയിലേക്ക് കടന്നതായി അമേരിക്കന്‍ പോലീസ് പറയുന്നത്. വീല്‍ചെയറുപയോഗിക്കുന്ന സ്വാമി ശിഷ്യരുടെ സഹായത്തോടെയാകും മെക്‌സിക്കോ വഴി ഇന്ത്യയിലേക്ക് കടന്നതെന്നാണ് പോലീസ് കരുതുന്നത്.

Ads By Google

മാനഭംഗക്കേസില്‍ സ്വാമി കുറ്റക്കാരനാണെന്ന് കഴിഞ്ഞ വര്‍ഷം  ടെക്‌സാസിലെ ഹയസിലുള്ള പ്രാദേശിക ജൂറി കണ്ടെത്തിയിരുന്നു. എന്നാല്‍ ശിക്ഷ വിധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വാമിയെ കാണാതായി. കേസില്‍ സ്വാമിക്ക് 14 വര്‍ഷം തടവും 12 ലക്ഷം ഡോളര്‍ പിഴയും കോടതി വിധിച്ചിരുന്നു.

മാനഭംഗത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ എഴുതിയ  ‘സെക്‌സ്, ലൈസ് ആന്‍ഡ് ടു ഹിന്ദു ഗുരൂസ്’ എന്ന പുസ്തകം അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം, 18 മാസത്തിന് ശേഷവും പ്രകാശാനന്ദിനെ കണ്ടെത്താനോ അയാളെ രക്ഷപ്പെടുത്തിയതാരെന്ന് കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല.

Advertisement