എഡിറ്റര്‍
എഡിറ്റര്‍
ഭൗതിക കുരിശ് പൊളിച്ചെങ്കിലും ആത്മീയ കുരിശ് ബാക്കിയാകും; പാപ്പാത്തിച്ചോലയിലെത്തി പ്രാര്‍ത്ഥന തുടരും; കുരിശ് പുനസ്ഥാപിക്കണമെന്നും സ്പരിറ്റ് ഇന്‍ ജീസസ്
എഡിറ്റര്‍
Saturday 22nd April 2017 11:46am

ഇടുക്കി: പാപ്പാത്തിച്ചോലയിലെ ഭൗതിക കുരിശ് പൊളിച്ചെങ്കിലും ആത്മീയ കുരിശ് ബാക്കിയാകുമെന്നും പാപ്പാത്തിച്ചോലയിലെത്തി പ്രാര്‍ത്ഥന തുടരുമെന്നും സ്പരിറ്റ് ഇന്‍ ജീസസ്.

ആയിരക്കണക്കിന് ആളുകള്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന കുരിശ് പുനസ്ഥാപിക്കണമെന്നും സ്പരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ടോം സഖറിയ ഒളിവിലാണെന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം യു.കെയിലാണ് ഉള്ളതെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു. പാപ്പാത്തിച്ചോലയിലെ ഭൂമി സ്പരിറ്റ് ഇന്‍ ജീസസിന്റെ സ്ഥലമല്ല. അവിടെ തങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല.

മരിയ സൂസെ എന്നയാളുടെ സ്ഥലമാണ് അത്. അദ്ദേഹം 15 കൊല്ലമായിട്ട് സ്പിരിറ്റ് ഇന്‍ ജീസസിലെ അംഗമാണ്. സ്പിരിറ്റ് ഇന്‍ ജീസസിന് ആ സ്ഥലത്ത് യാതൊരു അവകാശമില്ല.


Dont Miss മൂന്നാര്‍ ഒഴിപ്പിക്കല്‍; സി.പി.ഐ നിലപാട് സംശയകരം ;ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചുമാറ്റണം: കെ. സുരേഷ് കുമാര്‍ 


50000 ത്തിലധികം കുടുംബങ്ങള്‍ക്ക് അവിടെ പട്ടയമില്ല. 1994 ലും 2004 ഉം മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് മരിയ ഇ സൂസെ പട്ടയത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരുകള്‍ തീര്‍പ്പുകല്‍പ്പിച്ചില്ല.

അവിടെയുള്ള കുരിശ് ജീര്‍ണ്ണിക്കുന്നു എന്നും അവിടെ നല്ല കുരിശ് സ്ഥാപിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ സമീപിച്ചപ്പോള്‍ അതിനുള്ള സഹായം ചെയ്തു എന്നുമാത്രമേയുള്ളു. അല്ലാതെ സ്പിരിറ്റ് ഇന്‍ ജീസസിന് അവിടെ വേറെ ഒരു താത്പര്യവുമില്ലെന്നും സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ പറഞ്ഞു.

കുരിശ് പൊളിക്കും മുന്‍പ് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നില്ല. കുരിശിന് താഴെ ഒരു നോട്ടീസ് ഒട്ടിക്കുക മാത്രമാണ് ചെയ്തത്.മരിയ സൂസ എന്ന് പറയുന്ന വ്യക്തിയുടെ വല്യപ്പന്‍ 60 വര്‍ഷമായി കൈവശം വെച്ച് അനുഭവിക്കുന്ന സ്ഥലമാണ് പാപ്പിത്തിച്ചോലയിലേത്.

60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച കുരിശാണ് അത്.പ്രദേശവാസികള്‍ ആ മലകളില്‍ കയറി പ്രാര്‍ത്ഥിക്കുന്നുണ്ട്. അത് ദൈവാനുഗ്രഹത്തിന്റെ കുരുശാണ്.

കുരിശ് പുതുക്കിപ്പണിതത് വിശ്വാസികളാണ്. അഞ്ച് അടി നീളവും അഞ്ച് അടി വീതിയുള്ള സ്ഥലം മാത്രമേ അവിടെ സ്പിരിറ്റ് ഇന്‍ ജീസസിന് അവകാശമായി പറയുന്നു. ആ മലയില്‍ 100 ഏക്കര്‍ സ്ഥലം പോലും അളന്നെടുക്കാന്‍ പറ്റില്ല.

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ എഴുതിപ്പിടിക്കുകയാണ്. അവിടെ ഷെഡ് ഇരിക്കുന്ന സ്ഥലമൊന്നും ഞങ്ങളുടേതല്ല. ഇനിയും പാപ്പാത്തിച്ചോലയില്‍ പോയി പ്രാര്‍ത്ഥിക്കുമെന്നും സ്പിരിറ്റ് ഇന്‍ ജീസസ് സംഘനടാഭാരവാഹികള്‍ പറയുന്നു.

Advertisement