വാളയാര്‍: വാളയാറില്‍ 1,100 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് അധികൃതര്‍ പിടികൂടി. രണ്ടു പേരെ അറസ്റ്റു ചെയ്തു. പൊന്നാനി സ്വദേശി ഫൈസല്‍, വൈക്കം സ്വദേശി അനില്‍ ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു കാറുകളിലായി കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്.