ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പോള്‍ ഹാരിസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നീണ്ട 14 വര്‍ഷത്തെ ഫസ്റ്റ് ക്ലാസ് കരിയറാണ് ഹാരിസ് അവസാനിപ്പിച്ചത്.

Ads By Google

2011 ജനുവരിയില്‍ കേപ്ടൗണില്‍ ഇന്ത്യയ്‌ക്കെതിരേയാണ് ഹാരിസ് അവസാനമായി കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 37 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ഹാരിസ് 37.87 ശരാശരിയില്‍ 103 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 394 വിക്കറ്റും ഹാരിസ് നേടിയിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എത്തിയതോടെ ഹാരിസിന്റെ അവസരം കുറയുകയായിരുന്നു.

കരിയറില്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ഹാരിസ് പറഞ്ഞു.

നീണ്ട 14 വര്‍ഷം തന്റെ കൂടെ നിന്ന നിരവധി പേരുണ്ട്. അവരോടൊക്കെ ഞാന്‍ കടപ്പെട്ടിരിക്കുന്നു. സഹതാരങ്ങള്‍ എനിയ്ക്ക് നല്‍കിയ പിന്തുണ വലുതാണ്. അവരാണ് എന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ അവസരത്തില്‍ എല്ലാവരോടും നന്ദി പറയുന്നു- ഹാരിസ് പറഞ്ഞു.