ബെംഗളൂരു: ദിവസങ്ങളായി പൊലീസിനെ കുഴക്കിയ ദുരൂഹമായ കൊലപാത കേസ് ഒടുവില്‍ ചുരുളഴിഞ്ഞു. യെലഹന്‍ക ന്യൂ ടൗണില്‍ ഭവനഭേദന ശ്രമം തടയുന്നതിനിടെ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് ഈ മാസം 21-നായിരുന്നു.

കേസില്‍ കുറ്റാരോപിതനായ നവീന്‍ കുമാര്‍ മഞ്ഞെഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാസനിലെ ദൊഡ്ഡഗെനെഗെരെ സ്വദേശിയാണ് ഇയാള്‍. എസ്.എസ്.എല്‍.സിയ്ക്ക് 75 ശതമാനം മാര്‍ക്കുള്ള ഇയാള്‍ക്ക് മികച്ച അക്കാദമിക്ക് കരിയറാണ് ഉള്ളത്.


Also Read: ശബരിമലയിലെ സ്വര്‍ണ കൊടിമരത്തില്‍ രാസവസ്തു എറിഞ്ഞ് കേടുവരുത്തി; സി.സി.ടി.വിയില്‍ നിര്‍ണ്ണായക ദൃശ്യങ്ങള്‍ കണ്ടെത്തി


എന്നാല്‍ പഠനത്തിലേതിനേക്കാള്‍ മറ്റൊരു സവിശേഷമായ കഴിവാണ് നവീന് ഉണ്ടായിരുന്നത്. വലിയ കെട്ടിടങ്ങളില്‍ അള്ളിപ്പിടിച്ച് കയറുന്നതില്‍ വിദഗ്ധനാണ് ഇയാള്‍. ഇത്തരത്തിലാണ് ഇയാള്‍ കവര്‍ച്ച നടത്താറുള്ളത്.

സ്വയം ‘സ്‌പൈഡര്‍മാന്‍’ എന്നു വിളിക്കുന്ന നവീനെ വെള്ളിയാഴ്ച രാത്രി ഹസനില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിക്കാനായി അഭ്യാസപ്രകടനം നടത്തിയ നവീനെ ഏറെ പരിശ്രമിച്ചാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.


Don’t Miss: പശ്ചിമ ബംഗാളില്‍ പശു മോഷ്ടാക്കള്‍ എന്നാരോപിച്ച് മൂന്നുപേരെ തല്ലിക്കൊന്നു


അനന്തരാമയ്യ എന്ന 69-കാരനെയാണ് ഭവനഭേദനത്തിനിടെ നവീന്‍ കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ 21 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് ഡി.സി.പി പറഞ്ഞു.