എഡിറ്റര്‍
എഡിറ്റര്‍
സ്‌പൈഡര്‍ മാന്‍ ഇന്ത്യയില്‍ നേരത്തെ എത്തും
എഡിറ്റര്‍
Friday 11th May 2012 1:11pm

മുംബൈ: ലോകം സ്‌പൈഡര്‍ മാന്റെ വിസ്മയങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ ഇന്തക്ക് കാണാം. സ്‌പൈഡര്‍ മാന്‍ ജൂണ്‍ 29ന് ഇന്ത്യന്‍ തീയറ്ററുകളില്‍ എത്തും. ജൂലൈ മൂന്നിനാണ് ലോകത്തുടനീളം സ്പഡര്‍ മാന്‍ റിലീസ് ചെയ്യുന്നത്. അജയ് ദേവഗണ്‍ നായകനാകുന്ന ബോല്‍ ബച്ചന്‍ എന്ന ചിത്രം പുറത്തിറങ്ങാനുള്ളതിലാണ് സ്‌പൈഡര്‍ മാന്റെ ഇന്ത്യയിലെ റിലീസ് ഒരാഴ്ച്ച നേരത്തെയാക്കിയത്.

ജൂണ്‍ 29 വെള്ളിയാഴ്ച്ചയാണെന്നും സാധാരണയായി ഇന്ത്യന്‍ തീയറ്ററുകളില്‍ പുത്തന്‍ പടങ്ങള്‍ എത്തുന്നത് വെളള്ളിയാഴച്ചകളിലാണെന്നും കാണികളുടെ ആസ്വാദനം ഒരു പടത്തില്‍ മാത്രം നില്‍ക്കാനുമാണ് സ്‌പൈഡര്‍ മാന്‍ നേരത്തെ റിലീസ് ചെയ്യുന്നതെന്ന് സോണി പിക്‌ച്ചേഴ്‌സ് ഇന്ത്യയുടെ വക്താക്കള്‍ അറിയിച്ചു.

 

 

Malayalam News

Kerala News in English

Advertisement