എഡിറ്റര്‍
എഡിറ്റര്‍
വിമാനത്തിനകത്തെ ഹോളി ആഘോഷം: നടപടിയെ എതിര്‍ത്തും അനുകൂലിച്ചും വൈമാനികര്‍
എഡിറ്റര്‍
Friday 21st March 2014 8:57am

spice

ന്യൂദല്‍ഹി: വിമാനത്തില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്തതിന് പൈലറ്റുമാരെ സസ്‌പെന്റ് ചെയ്ത ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയില്‍ വൈമാനികര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം.

ഒരു വിഭാഗം നടപടിയെ അനുകൂലിച്ച് രംഗത്ത് വന്നപ്പോള്‍ മറ്റൊരു വിഭാഗം നിലപാട് കടുത്തു പോയെന്ന അഭിപ്രായക്കാരാണ്. വിമാനത്തില്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ നടക്കുന്നത് ഇതാദ്യമല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എയര്‍ ഏഷ്യാ വിമാനത്തില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടി നടത്തുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ മുമ്പ് പ്രചരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഹോളി ദിനത്തിലാണ് സ്‌പൈസ് ജെറ്റിലെ കമാന്ററും സഹപൈലറ്റും വിമാനത്തില്‍ നൃത്തം ചെയ്തത്. യാത്രക്കാരില്‍ ചിലര്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും യൂടൂബിലും മറ്റും അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.

സമാന രീതിയില്‍ സ്‌പൈസ് ജെറ്റിന്റെ എട്ടോളം വിമാനങ്ങളില്‍ മാര്‍ച്ച് 17-ന് ഹോളി നൃത്തം അരങ്ങേറുകയുണ്ടായി. ഇതില്‍ മൂന്ന് വിമാനങ്ങളിലേതിനാണ് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisement