മുംബൈ:കാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് മുംബൈ-ഹൈദരാബാദ് സ്‌പൈസ്‌ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഇന്നു പുലര്‍ച്ചെയാണു സംഭവം.

വിമാനത്തിന്റെ കാബിനില്‍നിന്നു പുക ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട അജീവ് പാട്ടീല്‍ എന്ന യാത്രക്കാരന്‍ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

യാത്രക്കാരോട് പരിഭ്രാന്തരാകേണ്ടതില്ലെന്നും സാങ്കേതിക തകരാറാണെന്നും പരിശോധനയ്ക്കുശേഷം പൈലറ്റ് അറിയിച്ചു.