ജയ്പൂര്‍: യാത്രയ്ക്കിടെ എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തര ലാന്റ് ചെയ്തു. ജയ്പൂരിലെ സംഗനര്‍ വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പോയ എസ്.ജി 913-ാം നമ്പര്‍ വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. വിമാനം ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

വിമാനത്തില്‍ 138 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ എന്‍ജിനില്‍ നിന്നും വന്‍ ശബ്ദം കേട്ടതായി പൈലറ്റ് പറഞ്ഞു. പിന്നാലെ പുകയും ദൃശ്യമായി. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടിയത്.