മുംബൈ: ബീജദാനം മഹത്തരമായ കാര്യമാണെന്ന് റണ്‍ബീര്‍ കപൂര്‍. മറ്റുള്ളവരെ സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും റണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

സിങ്കപ്പൂരില്‍ നടന്ന ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ് ദാനച്ചടങ്ങില്‍ റണ്‍ബീറിനെ ബീജദാനത്തിന് പ്രേരിപ്പിച്ച് കൊണ്ട് ഷാഹിദ് കപൂര്‍ രംഗത്ത് വന്നിരുന്നു. അതിന് മറുപടിയെന്നോണമാണ് റണ്‍ബീറിന്റെ പ്രഖ്യാപനം.

അടുത്ത കാലത്തിറങ്ങിയ വിക്കി ഡോണര്‍ എന്ന സിനിമ കൈകാര്യം ചെയ്ത വിഷയം ബീജദാനത്തെ കുറിച്ചായിരുന്നു. ഇത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.