എഡിറ്റര്‍
എഡിറ്റര്‍
ഷുമാക്കര്‍ കോമയില്‍ നിന്നും ഒരിക്കലും ഉണരില്ലെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍
എഡിറ്റര്‍
Thursday 16th January 2014 10:56am

shumi

സ്‌കീയിനിങ്ങിനിടെ വീണ് ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ താരം മൈക്കല്‍ ഷുമാക്കര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വിരളമാണെന്ന് റിപ്പോര്‍ട്ട്.

ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ഷുമാക്കറിന്റെ നില ഗുരുതരമാണ്.

അദ്ദേഹത്തിന്റെ നിലയില്‍ യാതൊരു തരത്തിലുള്ള പുരോഗതിയും ഇല്ലെന്ന് ഷുമിയുടെ മാനേജ്‌മെന്റ് ടീമും വ്യക്തമാക്കുന്നു.

അതേസമയം ഷുമാക്കറിന്റെ നിലവിലെ സ്ഥിയെ കുറിച്ച് പ്രതികരിക്കന്‍ ഭാര്യ കോറിന്നയും തയ്യാറായിട്ടില്ല. മൈക്കലിന്റെ ജീവിതത്തിനായുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം നിങ്ങളും ചേരണമെന്ന് അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.

നിങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി നില്‍ക്കരുത്. ഷുമാക്കറിന്റെ ജീവിതം തിരിച്ചുപിടിക്കാനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

അവരുടെ വാക്കുകളെ വിശ്വസിക്കണം. ആശുപത്രിയില്‍ നിന്നും നിങ്ങള്‍ പുറത്തുപോകണം. ഞങ്ങളുടെ കുടുംബത്തിന് സമാധാന അന്തരീക്ഷം നല്‍കണം.

അതേസമയം ഷുമാക്കര്‍ ഇനിയൊരിക്കലും കോമയില്‍ നിന്നും മുക്തനാവില്ലെന്ന തരത്തിലും ജര്‍മന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തായാലും ഇതിനോടൊന്നും പ്രതികരിക്കാന്‍ ഇദ്ദേഹത്തിന്റെ കുടുംബം തയ്യാറായിട്ടില്ല.

Advertisement