കാഴ്ചക്കുറവും തലവേദനയൊക്കെ കാരണം കണ്ണട വയ്ക്കുന്നത് പലര്‍ക്കും അസ്വസ്ഥതയാണ്. മുഖസൗന്ദര്യം കുറഞ്ഞുപോകും, മൂക്കിന് മുകളില്‍ കണ്ണടയുടെ ഫ്രയിമിന്റെ അടയാളം വരും തുടങ്ങി പ്രശ്‌നങ്ങള്‍ ഒരുപാടാണ്.

അതുകൊണ്ടുതന്നെ കണ്ണട മാറ്റി പകരം ലേസര്‍ ചികിത്സ ചെയ്യുന്നവരും കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ കണ്ണട വയ്ക്കുന്നത് സെക്‌സ് അപ്പീല്‍ കൂട്ടുമെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Subscribe Us:

ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടന്ന സര്‍വേയിലാണ് കണ്ണട സെക്‌സി ലുക്കുണ്ടാക്കും എന്ന അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തിരിക്കുന്ന 60% പേരും പറഞ്ഞത് കണ്ണട സെക്‌സ് അപ്പീല്‍ കൂട്ടുമെന്നാണ്. എന്നാല്‍ കണ്ണടയ്ക്ക് കിടപ്പറയില്‍ സ്ഥാനമില്ലെന്നാണ് 78% പേരും പറഞ്ഞിരിക്കുന്നത്.

കണ്ണടവയ്ക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണട വയ്ക്കുന്നവര്‍ പെട്ടെന്നാകര്‍ഷിക്കപ്പെടുമെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.