ചെന്നൈ: 2G സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട സുപ്രധാനമായ നീക്കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധി ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് വക്കീല്‍ നോട്ടീസയച്ചു. സ്‌പെകട്രം വിഷയത്തില്‍ കരുണാനിധിയെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയാണ് നടപടി.

രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നടപടിയെന്ന് കരുണാനിധി ആരോപിച്ചു. സ്‌പെക്ട്രം അഴിമതിയുമായി ഒരുബന്ധവുമില്ലെന്നും കരുണാനിധി വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കരുണാനിധി വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ രണ്ടാംതലമുറ സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടത്.