ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കുറ്റപത്രം സി.ബി.ഐ ഉടന്‍ സമര്‍പ്പിക്കുമെന്ന് സൂചന. ഡി.എം.കെ കുടുംബത്തിനെ തന്നെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാവും കുറ്റപത്രമെന്നാണ് റിപ്പോര്‍ട്ട്.

കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴിയേയും ഭാര്യ ദയാലു അമ്മാളിനേയും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തേക്കാമെന്നാണ് സൂചന. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കുമെതിരേ കുറ്റം ചുമത്തുന്നതിനാവശ്യമായ കെളിവുകള്‍ സി.ബി.ഐക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാര്‍ച്ച് 12ന് ഇരുവരെയും സി.ബി.ഐ ചോദ്യംചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡി.ബി റിയല്‍റ്റീസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ദയാലു അമ്മാളിനെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്.