ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തീരുമാനം. യൂണിടെക് വയര്‍ലെസ്, ഡിബി റിയല്‍റ്റി എന്നിവയുടെ സ്വത്തു കണ്ടുകെട്ടാനാണ് തീരുമാനിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് സുപ്രീംകോടതിയില്‍ അറിയിച്ചതാണിത്.

രണ്ടു കമ്പനികളുടെയും കൂടി 1,500 കോടി രൂപ വരുന്ന സ്വത്തു കണ്ടുകെട്ടുമെന്ന് 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നു സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ടു പറയുന്നു.

2ജി സ്‌പെക്ട്രം ലൈസന്‍സ് നേടിയതിനു ശേഷം യുണിടെകും ഡിബി റിയല്‍റ്റിയും വിദേശ കമ്പനികള്‍ക്ക് ഓഹരികള്‍ മറിച്ചുവിറ്റുവെന്നും ഇതുമൂലം ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചു.