ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് റിട്ട. സുപ്രീം കോടതി ജഡ്ജ് അന്വേഷിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍. റിട്ട. സുപ്രീംകോടതി ജഡ്ജി ശിവരാജ് പാട്ടീലിനായിരിക്കും അന്വേഷണച്ചുമതല. 2001 മുതലുള്ള സ്‌പെക്ട്രം വിതരണവും അന്വേഷിക്കും. നാലാഴ്ചയ്ക്കകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സിബല്‍ വ്യക്തമാക്കി.

സ്‌പെക്ട്രം കരാര്‍ നല്‍കുന്നത് സുതാര്യമായിരുന്നോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.

Subscribe Us:

ഇടപാട് സംബന്ധിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം പാര്‍ലിമെന്റിനുള്ളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമ്പോഴാണ് റിട്ട ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.