ന്യൂദല്‍ഹി: സ്‌പെക്ട്രം കുംഭകോണത്തില്‍ സംയുക്തപാര്‍ലമെന്ററി കമ്മറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചു.

ഇത് തുടര്‍ച്ചയായ 13ാം ദിവസമാണ് ഇരുസഭകളും സ്തംഭിച്ചിരിക്കുന്നത്. അതിനിടെ പാര്‍ലമെന്റ് സ്തംഭനം പരിഹരിക്കാന്‍ ലോകസഭാ സ്പീക്കര്‍ മീരാ കുമാര്‍ ഇന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ സംയുക്ത പാര്‍ലമെന്ററി സമിതി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.