ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി സി.എ.ജിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായാണ് 2005ല്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇതോടൊപ്പം 20 വര്‍ഷത്തേയ്ക്ക് എസ് ബ്രാന്‍ഡ് സ്‌പെക്ട്രം അനിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസ് നേടി. ഇതുവഴി 2ലക്ഷം രൂപയുടെ നഷ്ടം പൊതുഖജനാവിനുണ്ടായെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.