ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ ഭയമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. സ്‌പെക്ട്രം അഴിമതി സംബന്ധിച്ച നീണ്ട മൗനത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.

ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും പ്രധാനമന്ത്രി കൂട്ടച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികളോട് പാര്‍ലമെന്റ് നടപടികള്‍ തടയരുതെന്ന അഭ്യര്‍ത്ഥനയും പ്രധാനമന്ത്രി നടത്തി. പല പ്രധാനപ്പെട്ട തീരമാനങ്ങളും പാര്‍ലമെന്റില്‍ എടുക്കേണ്ടുതുണ്ട്. അതിനാല്‍ സഭാ നടപടികള്‍ തുടരണം. എല്ലാകാര്യങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാമെന്നും പ്രധാനമന്ത്രി അറിയിച്ചു