പാരീസ്: മനുഷ്യര്‍ മൃഗങ്ങളെയും സസ്യങ്ങളെയും അവയുടെ വാസസ്ഥലം നശിപ്പിച്ചുകൊണ്ട് വംശനാശത്തിലേക്ക് തള്ളിവിടുന്നതിന്റെ അളവ് മുമ്പ് നമ്മള്‍ കരുതിയിരുന്നതിന്റെ പകുതി മാത്രമേയുള്ളുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

വനനശീകരണത്തിന്റെയും പ്രകൃതിമാറ്റങ്ങളുടെയും നദികളും കടലും അമിതമായി ചൂഷണം ചെയ്യുന്നതിന്റെയും ഫലമായി ഭൂമിയുടെ ജൈവവൈവിധ്യം തുടര്‍ച്ചയായി നശിച്ചുകൊണ്ടിരിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2005-ലെ യു.എന്‍ മില്ലേനിയം ഇക്കോസിസ്റ്റം അസെസ്‌മെന്റും 2007-ലെ ഐ.പി.സി.സി റിപ്പോര്‍ട്ടും ‘അടിസ്ഥാനപരമായി തെറ്റായ’ രീതികളെ അവലംബിച്ചുള്ളതാണെന്നും ഗവേഷകര്‍ പറയുന്നു.വംശനാശം വന്ന ജീവികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഐ.യു.സി.എനിന്റെ ‘റെഡ് ലിസ്റ്റും’ പുനപരിശോധനക്ക് വിധേയമാക്കണമെന്നും ഇവര്‍ പറയുന്നു.