ന്യൂദല്‍ഹി: സംസ്ഥാനങ്ങളുടെ വിശിഷ്ടപദവിക്കായി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നു. സംസ്ഥാനങ്ങളുടെ വിശിഷ്ട പദവി നിശ്ചയിക്കാനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Ads By Google

ബീഹാര്‍,ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ പദവി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വിശിഷ്ട പദവി നല്‍കുന്നതിനായി നിശ്ചയിച്ച യോഗ്യതകള്‍ കാലഹരണപ്പെട്ടതാണെന്നും ഇത് പരിഷ്‌കരിക്കാനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും ധനമന്ത്രി പി. ചിദംബരം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഭേദഗതി വരുന്നതോടെ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുകയും ചെയ്യും. സാമ്പത്തിക മാന്ദ്യം വീര്‍പ്പുമുട്ടിക്കുന്ന കേരളം, പഞ്ചാബ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം വിശിഷ്ട പദവിയ്ക്കുള്ള ചട്ടഭേദഗതി ബീഹാറിന്റെ പുരോഗതിക്കാണ് വഴിവെക്കുക. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ എന്‍.ഡി.എയുമായി ഇടഞ്ഞു നില്‍ക്കുന്ന നിതീഷ് കുമാറിനെ യു.പി.എയില്‍ എത്തിക്കുന്നതിനുള്ള നീക്കമായാണ് ഭേദഗതിക്കുള്ള തയ്യാറെടുപ്പിനെ വിലയിരുത്തുന്നുണ്ട്.

കാരണം  ഡല്‍ഹിയില്‍ ബഹുജന റാലി സംഘടിപ്പിക്കുകയും ബീഹാര്‍ ജനതയ്ക്ക് 7000 കോടി രൂപയുടെ കടാശ്വാസവും സമഗ്ര പുരോഗതിയും ഉറപ്പുവരുത്തുന്നവരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത് നിതീഷ് പ്രഖ്യാപിച്ചിരുന്നു.

അതു കൊണ്ടു തന്നെ പുതിയ നീക്കം നിതീഷിനെ യു.പി.എയിലേക്ക് എത്തിക്കുന്നതിനായിരിക്കും ഉപകരിക്കുക.