എഡിറ്റര്‍
എഡിറ്റര്‍
മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം മോഹന്‍ലാലിന്
എഡിറ്റര്‍
Friday 7th April 2017 12:16pm


ന്യൂദല്‍ഹി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാലിന് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം. പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തു. മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

ഉത്തര്‍പ്രദേശാണ് മികച്ച സിനിമ സൗഹൃദ സംസ്ഥാനം. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

ജി. ധനഞ്ജയനാണ് മികച്ച ചലച്ചിത്ര നിരൂപകനുള്ള പുരസ്‌കാരം. പുരസ്‌കാരത്തിനായി പരിഗണിച്ച33 പുസ്തകങ്ങളില്‍ നിന്നാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ഗായിക ലത മങ്കേഷ്‌കറുടെ കഥപറയുന്ന ലത സുര്‍ഗാഥ എന്ന പുസ്തകത്തിനാണ് മികച്ച ചലച്ചിത്ര പുസ്‌കതത്തിനുള്ള പുരസ്‌കാരം.

അബ്ബയ്ക്കാണ് മികച്ച ഹ്രസ്വചിത്രത്തിനുള്ള പുസ്‌കാരം. ‘ഹം പിക്ചര്‍ ബനാതേ ഹേ’യ്ക്കാണ് സ്‌പെഷല്‍ അനിമേഷന്‍ ഫിലിം പുരസ്‌കാരം. ‘ടൈഗര്‍ ഹൂ ക്രോസ്ഡ് ദ ലൈന്‍’ ആണ് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം.

മികച്ച സാമൂഹ്യ പ്രശ്‌നം കൈകാര്യം ചെയ്യുന്ന ചിത്രത്തിനുള്ള പുരസ്‌കാരം ‘ഐആം ജിയയും സനതും’ കരസ്ഥമാക്കി.

രാജു മുരുഗന്‍ സംവിധാനം ചെയ്ത ജോക്കറിനാണ് മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം.

Advertisement