Administrator
Administrator
വേനല്‍ ചൂട് അകറ്റാന്‍ സ്‌പെഷല്‍ മുന്തിരി ജ്യൂസ്
Administrator
Monday 9th May 2011 2:09pm

grape-juiceവേനല്‍ച്ചൂട് അസഹനീയമാണ്, പൊള്ളിക്കുന്ന ചൂടില്‍ സഞ്ചരിച്ച് വന്നാല്‍ എന്തെങ്കിലും തണുത്തത്് കഴിയ്ക്കുകയെന്നത് നമ്മുടെ ശീലമാണ്. ചിലപ്പോള്‍ സംഭാരമാകാം, ചിലപ്പോള്‍ നാരങ്ങാവെള്ളമാകാം മറ്റുചിലപ്പോള്‍ വെറുംപച്ചവെള്ളവുമാകാം.

തണുത്ത ജ്യൂസുകള്‍ ചൂടില്‍ നിന്നും രക്ഷ നേടാന്‍ പറ്റിയ പാനീയമാണ്. പലതരം ജ്യൂസുകളുണ്ടാക്കാം. നല്ല പഴുത്ത മാമ്പഴം ചേര്‍ത്തും. മുന്തിരിചേര്‍ത്തും പൈനാപ്പിള്‍ ചേര്‍ത്തുമെല്ലാം ജ്യൂസ് തയ്യാറാക്കാം. ആരോഗ്യത്തിന് കൂടുതല്‍ ഗുണംചെയ്യുക മുന്തിരി ആയതിനാല്‍ ഇത്തവണ സ്‌പെഷല്‍ മുന്തിരി ജ്യൂസ് ആയിക്കോട്ടെ

ആവശ്യമുള്ള സാധനങ്ങള്‍

1 മുന്തിരി-1 കപ്പ്
2പഞ്ചസാര-ആവശ്യത്തിന്
3 വെള്ളം -1ഗ്ലാസ്
തയ്യാറാക്കുന്ന വിധം:

മുന്തിരി അല്‍പം വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. വെന്ത് പാകമായ മുന്തിരി തൊലികളഞ്ഞ് പുറത്തെടുക്കുക. തണുത്തവെള്ളവും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതില്‍ പുഴുങ്ങിയ മുന്തിരി ചേര്‍ത്ത് ഒറ്റത്തവണ മിക്‌സിയില്‍ അടിച്ചെടുക്കുക. മുന്തിരി നന്നായി അടിഞ്ഞുപോകരുത്. പെട്ടെന്ന് തന്നെ മിക്‌സിയില്‍ നിന്നെടുക്കണം. ഇനി ഗ്ലാസിലൊഴിച്ച് കഴിക്കാം.

Advertisement