കൊച്ചി: സംസ്ഥാനത്തെ സ്ത്രീപീഡനക്കേസുകള്‍ വിചാരണ ചെയ്യാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ചുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

Ads By Google

Subscribe Us:

ജസ്റ്റിസുമാരായ പി.ആര്‍ രാമചന്ദ്രന്‍ നായര്‍, എ.വി രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചും ജസ്റ്റിസ് പി.ഭവദാസനെ ഉള്‍പ്പെടുത്തി സിങ്ിള്‍ ബഞ്ചുമാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുക.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീപീഡനക്കേസുകളിലെ വിചാരണ ത്വരിതപ്പെടുത്തുന്നതിനാണ് നടപടി.

സ്ത്രീകള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബഞ്ച് രൂപവത്കരിക്കുന്ന രാജ്യത്ത് ആദ്യ ഹൈക്കോടതി കൂടിയായി മാറുകയാണ് കേരള ഹൈക്കോടതി.

ഇനി മുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാം കേസുകളും ഹൈക്കോടതിയിലെ ഈ പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക.