എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ പിശകുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി വേണമെന്ന് ആവശ്യം
എഡിറ്റര്‍
Monday 30th November 2015 2:11pm

medicalറിയാദ്: രാജ്യത്ത് മെഡിക്കല്‍ പിശകുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക കോടതി വേണമെന്ന ആവശ്യവുമായി റിയാദ് അഡ്വക്കറ്റ് സമിതി.

റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അഡ്വക്കേറ്റ് സമിതി സംഘടിപ്പിച്ച ഫോറത്തിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍  മെഡിക്കല്‍ പിശകുകളില്‍ ഏതാണ്ട് 30 ശതമാനം വര്‍ധന ഉണ്ടായതായി ഫോറം വ്യക്തമാക്കി. അത്തരം സന്ദര്‍ഭങ്ങളില്‍ കേസ് കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ തന്നെ വേണമെന്നാണ് ഇവരുടെ ആവശ്യം.

നിയമോപദേശകനായ അഹ്മമ്മദ് അല്‍ മുഹൈമ്മദാണ് ഇത്തരമൊരു നിര്‍ദേശം ഫോറത്തില്‍ മുന്നോട്ടുവെച്ചത്. മെഡിക്കല്‍ പിശകുകള്‍ പരിഗണിക്കാനായുള്ള കോടതി ഇല്ലാത്തതുകാരണം തന്നെ ഇത്തരത്തിലുള്ള പല കേസുകളും പുറത്തുവരുന്നില്ലെന്നാണ് അദ്ദേഹം പറുന്നത്.

മെഡിക്കല്‍ പിശകുകള്‍ പ്രധാനമായും സംഭവിക്കുന്നത് പ്രസവ കേസുകളിലാണ്. മെഡിക്കല്‍ പിശകുകള്‍ എല്ലാം കണ്ടുപിടിക്കാന്‍ ചെറിയ മെഡിക്കല്‍ സെന്ററുകള്‍ തുറക്കുകയാണ് വേണ്ടതെന്നും നിയമലംഘനങ്ങളും ആരോപണങ്ങളും ഇത്തരം സെന്ററുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഷരിഅ കമ്മിറ്റി മുന്‍ മുഖ്യനായ ഹമാദ് അല്‍ റസീന്‍ പറഞ്ഞു.

Advertisement