തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഷിപ്പിംഗ് കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്താന്‍ ഉപസമിതി രൂപീകരിച്ചു. മന്ത്രി വി സുരേന്ദ്രന്‍ പിള്ളയും ചീഫ് സെക്രട്ടറിയും അടങ്ങുന്നതാണ് ഉപസമിതി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. പദ്ധതിയില്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും.

മഴക്കെടുതി തിട്ടപ്പെടുത്തി മതിയായ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.